Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Home

ജ​യി​ൽ മോ​ചി​ത​നാ​യ​തി​ന് പി​ന്നാ​ലെ കൊ​ല​ക്കേ​സ് പ്ര​തി​യെ വെ​ടി​വ​ച്ചു​കൊ​ന്നു

ഗ്രേ​റ്റ​ർ നോ​യി​ഡ​: ജ​യി​ൽ മോ​ചി​ത​നാ​യ​തി​ന് പി​ന്നാ​ലെ യു​വാ​വി​നെ വീ​ടി​ന് മു​ന്നി​ൽ​വ​ച്ച് വെ​ടി​വ​ച്ചു കൊ​ന്നു. നി​ഖി​ൽ(25) എ​ന്ന​യാ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കൊ​ല​ക്കേ​സി​ലെ പ്ര​തി​യാ​യ നി​ഖി​ൽ അ​ടു​ത്തി​ടെ​യാ​ണ് ജ​യി​ൽ മോ​ചി​ത​നാ​യ​ത്.

ര​ണ്ടു​പേ​ർ നി​ഖി​ലി​നെ ഓ​ടി​ക്കു​ന്ന​തും നി​ഖി​ലി​ന് നേ​രെ തോ​ക്ക് ചൂ​ണ്ടു​ന്ന​തും സം​ഭ​വ​ത്തി​ൽ ഇ​ട​പെ​ട്ട ഒ​രു സ്ത്രീ​യെ ആ​ക്ര​മി​ക​ൾ ഭ​യ​പ്പെ​ടു​ത്തി ഓ​ടി​ക്കു​ന്ന​തും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്.

വെ​ടി​യേ​റ്റ നി​ഖി​ലി​നെ ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പ​ഴ​യ വൈ​രാ​ഗ്യ​മാ​ണ് കൊ​ല​യ്ക്ക് കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന. ആ​ക്ര​മി​ക​ളാ​യ മൂ​ന്നു​പേ​രു​ടെ​യും കു​ടും​ബാം​ഗ​ത്തെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​യി​രു​ന്നു നി​ഖി​ൽ.

നി​ഖി​ലി​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് അ​യ​ച്ചു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Health

വീ​ട്ടി​ൽ ത​യാ​റാ​ക്കാം ഫാ​സ്റ്റ് ഫു​ഡ്!

ഫാ​സ്റ്റ് ഫു​ഡ് തീ​രെ ഒ​ഴി​വാ​ക്കാ​നാ​വി​ല്ല. അ​പ്പോ​ൾ അ​തി​നെ ആ​രോ​ഗ്യ​ജീ​വി​ത​ത്തി​നു സ​ഹാ​യ​ക​മാ​യ രീ​തി​യി​ൽ മാ​റ്റി​യെ​ടു​ക്ക​ണം.

പു​റ​ത്തു നി​ന്നു വാ​ങ്ങു​ന്ന മി​ക്ക ഫാ​സ്റ്റ് ഫു​ഡ് വി​ഭ​വ​ങ്ങ​ളും വീ​ട്ടി​ൽ​ത്ത​ന്നെ ത​യാ​റാ​ക്കാ​നാ​കും എ​ന്ന​താ​ണു വാ​സ്ത​വം.

ചീ​സ് ഒ​ഴി​വാ​ക്കി പി​സ

പി​സ ആ​രോ​ഗ്യ​ക​ര​മാ​യ രീ​തി​യി​ൽ വീ​ട്ടി​ൽ ത​യാ​റാ​ക്കാ​നാ​കും. പി​സ​ബേ​സ് വാ​ങ്ങി അ​തി​ൽ പ​ച്ച​ക്ക​റി​ക​ളും വേ​വി​ച്ച ചി​ക്ക​നും ചേ​ർ​ത്ത് ന​മു​ക്കു ത​ന്നെ ത​യാ​റാ​ക്കാം.

കൊ​ഴു​പ്പു കു​റ​യ്ക്കാ​ൻ പി​സ​യി​ൽ ചീ​സ് ഒ​ഴി​വാ​ക്കാം.

സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക്...

ഇ​ട​നേ​ര​ങ്ങ​ളി​ൽ ക​ഴി​ക്കാ​ൻ ഫാ​സ്റ്റ് ഫു​ഡ് വാ​ങ്ങി കു​ട്ടി​ക​ൾ​ക്കു സ്കൂ​ളി​ൽ കൊ​ടു​ത്ത​യ​യ്ക്കു​ന്ന ശീ​ലം മാ​താ​പി​താ​ക്ക​ൾ ഉ​പേ​ക്ഷി​ക്ക​ണം. ഇ​ത്ത​രം ഭ​ക്ഷ​ണ​ത്തി​ൽ നി​ന്നു പോ​ഷ​ക​ങ്ങ​ൾ കി​ട്ടു​ന്നി​ല്ല.

ഇ​ട​ഭ​ക്ഷ​ണം കൊ​ഴു​പ്പു​കൂ​ടി​യ​വ​യാ​യ​തി​നാ​ൽ പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ ഉ​ച്ച​ഭ​ക്ഷ​ണം ശ​രി​ക്കു ക​ഴി​ക്കാ​നു​മാ​വി​ല്ല.

ഇ​ട​നേ​ര​ങ്ങ​ളി​ൽ ന​ട്സ്...

ഇ​ട​നേ​ര​ങ്ങ​ളി​ൽ ക​ഴി​ക്കാ​ൻ അ​നു​യോ​ജ്യം ന​ട്സ് ആ​ണ്. ഏ​തു​ത​രം ന​ട്സ് ആ​ണെ​ങ്കി​ലും അ​തി​ൽ പ്രോ​ട്ടീ​ന്‍റെ അ​ള​വു കൂ​ടു​ത​ലാ​ണ്.

ശ​രീ​ര​ത്തി​നാ​വ​ശ്യ​മാ​യ മൈ​ക്രോ ന്യൂ​ട്രി​യ​ന്‍റ്സ് എ​ല്ലാ​മു​ണ്ട്.

ബ്ര​ഡ് സാ​ൻ​ഡ് വി​ച്ച്

മ​ല്ലി​യി​ല, പു​തി​ന​യി​ല മു​ത​ലാ​യ​വ കൊ​ണ്ടു ത​യാ​റാ​ക്കി​യ ച​ട്നി ഉ​പ​യോ​ഗി​ച്ചു പ​ച്ച​ക്ക​റി​ക​ൾ നി​റ​ച്ച ബ്ര​ഡ് സാ​ൻ​ഡ് വി​ച്ച് കൊ​ടു​ത്ത​യ​യ്ക്കാം.

ഏ​ത്ത​പ്പ​ഴ​മോ മ​റ്റു പ​ഴ​ങ്ങ​ളോ കൊ​ടു​ത്ത​യ​യ്ക്കാം.

പ​ഴ​ങ്ങ​ൾ, സ്വാ​ഭാ​വി​ക പ​ഴ​ച്ചാ​റു​ക​ൾ

പ​ഴ​ങ്ങ​ളും സ്വാ​ഭാ​വി​ക പ​ഴ​ച്ചാ​റു​ക​ളും കൊ​ടു​ത്ത​യ​യ്ക്കാം. എ​ണ്ണ​യി​ൽ വ​റു​ത്ത വി​ഭ​വ​ങ്ങ​ൾ പ​തി​വാ​ക്ക​രു​ത്. ത​ടി കൂ​ട്ടും.

ഉ​രു​ള​ക്കി​ഴ​ങ്ങ് ഫ്രൈ ​പ​തി​വാ​ക്ക​രു​ത്

വ​റു​ത്ത സാ​ധ​ന​ങ്ങ​ൾ, കേ​ക്ക്, പ​ഫ്സ്, ഏ​ത്ത​യ്ക്ക ചി​പ്സ് എ​ന്നി​വ​യും ഇ​ട​നേ​ര​ങ്ങ​ളി​ൽ ക​ഴി​ക്കാ​ൻ കു​ട്ടി​ക​ൾ​ക്കു പ​തി​വാ​യി കൊ​ടു​ത്ത​യ​യ്ക്ക​രു​ത്.

ഫാ​സ്റ്റ് ഫു​ഡെ​ന്നോ ജ​ങ്ക് ഫു​ഡ് എ​ന്നോ വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന ഇ​ത്ത​രം ബേ​ക്ക​റി വി​ഭ​വ​ങ്ങ​ളി​ൽ ശ​രീ​ര​ത്തി​നാ​വ​ശ്യ​മാ​യ പോ​ഷ​ക​ങ്ങ​ൾ ഇ​ല്ല.

ഉ​രു​ള​ക്കി​ഴ​ങ്ങ് ഫ്രൈ, ​മെ​ഴു​ക്കു​പു​ര​ട്ടി എ​ന്നി​വ​യും പ​തി​വാ​യി ക​ഴി​ക്ക​രു​ത്. ഉ​രു​ള​ക്കി​ഴ​ങ്ങ് ചേ​ർ​ത്ത ഫാ​സ്റ്റ് ഫു​ഡും പ​തി​വാ​ക്ക​രു​ത്.

സു​ര​ക്ഷി​ത​മാ​വ​ണം ഭ​ക്ഷ​ണം

വീ​ട്ടി​ൽ ത​യാ​റാ​ക്കാ​ൻ ക​ഴി​യാ​ത്ത സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ പു​റ​ത്തു നി​ന്നു ഭ​ക്ഷ​ണം വാ​ങ്ങു​ന്ന​തു സ്വാ​ഭാ​വി​കം.

പ​ക്ഷേ, അ​ത്ത​രം ഭ​ക്ഷ​ണം സു​ര​ക്ഷി​ത​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്ക​ണം.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. ​അ​നി​ത​മോ​ഹ​ൻ
ക്ലി​നി​ക്ക​ൽ ന്യു​ട്രീ​ഷ​നി​സ്റ്റ് & ഡ​യ​റ്റ് ക​ണ്‍​സ​ൾ​ട്ട​ന്‍റ്

Sports

പാ​ക് ക്രി​ക്ക​റ്റ് താ​രം ന​സീം ഷാ​യു​ടെ കു​ടും​ബ വീ​ടി​ന് നേ​രെ വെ​ടി​വയ്​പ്പ്

ഇ​സ്ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് താ​രം ന​സീം ഷാ​യു​ടെ കു​ടും​ബ വീ​ടി​ന് നേ​രെ വെ​ടി​വയ്​പ്പ്. ഖൈ​ബ​ര്‍ പ​ഖ്തു​ന്‍​ഖ്വ​യി​ലെ ലോ​വ​ര്‍ ദി​ര്‍ ജി​ല്ല​യി​ലെ വീ​ടി​ന് നേ​രെ​യാ​ണ് അ​ജ്ഞാ​ത​ര്‍ വെ​ടി​യു​തി​ര്‍​ത്ത​ത്.

സം​ഭ​വ​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്നും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. നി​ല​വി​ല്‍ ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ആ​ദ്യ ഏ​ക​ദി​നം ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ് ന​സീം. സ്ഥി​തി​ഗ​തി​ക​ള്‍ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യ​തി​നാ​ല്‍ താ​രം ആ​ദ്യ ഏ​ക​ദി​നം ന​ട​ക്കു​ന്ന റാ​വ​ല്‍​പി​ണ്ടി​യി​ല്‍ ത​ന്നെ തു​ട​രും.

ന​സീ​മും കു​ടും​ബാം​ഗ​ങ്ങ​ളും ഇ​സ്ലാ​മാ​ബാ​ദി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. പ​ക്ഷേ ലോ​വ​ര്‍ ദി​റി​ല്‍ അ​ദ്ദേ​ഹ​ത്തി​ന് അ​ടു​ത്ത ബ​ന്ധു​ക്ക​ളു​ണ്ട്. അ​വ​ര്‍ താ​മ​സി​ച്ചി​രു​ന്ന വീ​ടി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.
.

Kerala

പോ​ലീ​സു​കാ​ര​ൻ വീ​ടി​നു സ​മീ​പം മ​രി​ച്ച​നി​ല​യി​ല്‍

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സു​കാ​ര​നെ വീ​ടി​നു സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ലെ മ​ര​ത്തി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം എ.​ആ​ര്‍. ക്യാ​മ്പി​ലെ പോ​ലീ​സു​കാ​ര​ന്‍ ആ​ര്യ​നാ​ട് വി​നോ​ബ​നി​കേ​ത​ന്‍ മ​ണ്ണാ​റം റോ​ഡ​രി​ക​ത്ത് വീ​ട്ടി​ല്‍ ശ്രീ​ജി​ത്ത് (29) നെ​യാ​ണ് വീ​ടി​ന് സ​മീ​പ​ത്തെ മ​ര​ത്തി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലാ​ണ് ശ്രീ​ജി​ത്തി​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ളു​ടെ വി​വാ​ഹം ഈ ​മാ​സം ന​ട​ക്കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു.

വി​വാ​ഹ ഒ​രു​ക്ക​ങ്ങ​ള്‍ ന​ട​ന്നു​വ​ര​വെ​യാ​ണ് മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ആ​ര്യ​നാ​ട് പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്കു മാ​റ്റി.

District News

പ​ട്ടി​ക​വ​ർ​ഗ കു​ടും​ബം ചോ​ർ​ന്നൊ​ലി​ക്കു​ന്ന കൂ​ര​യി​ൽ ന​ര​കി​ക്കു​ന്നു : കുടുംബത്തിൽ ഓ​ട്ടി​സം ബാ​ധി​ച്ച കു​ട്ടിയും

സു​ൽ​ത്താ​ൻ ബ​ത്തേ​രി: രോ​ഗി​യാ​യ കു​ട്ടി​യെ​യെ​ങ്കി​ലും ക​ട്ടി​ലി​ൽ മ​ഴ ന​ന​യാ​തെ കി​ട​ത്ത​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ട്. എ​ന്തു​ചെ​യ്യാം. ചോ​ർ​ന്നൊ​ലി​ക്കാ​ത്ത വീ​ട് ഉ​ണ്ട​ങ്കി​ല​ല്ലേ ഇ​തു ന​ട​ക്കൂ.

വാ​സ​യോ​ഗ്യ​മാ​യ വീ​ട് സ്വ​പ്ന​മാ​യി അ​വ​ശേ​ഷി​ക്കു​ക​യാ​ണ്-​നൂ​ൽ​പ്പു​ഴ മാ​റോ​ട് കാ​ട്ടു​നാ​യ്ക്ക ഉ​ന്ന​തി​യി​ലെ വെ​ള്ള​ന്‍റേ​താ​ണ് ഈ​വാ​ക്കു​ക​ൾ. ഭാ​ര്യ മാ​ച്ചി, മ​ക​ൾ ഓ​മ​ന, ഇ​വ​രു​ടെ ഓ​ട്ടി​സം ബാ​ധി​ച്ച 12 വ​യ​സു​ള്ള മ​ക​ൾ, ഓ​മ​ന​യു​ടെ സ​ഹോ​ദ​രി എ​ന്നി​ര​ട​ങ്ങു​ന്ന​താ​ണ് വെ​ള്ള​ന്‍റെ കു​ടു​ബം.

മ​ഴ​യ​ത്ത് ന​ന​ഞ്ഞൊ​ലി​ക്കു​ന്ന ഒ​റ്റ​മു​റി​ക്കൂ​ര​യി​ലാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി ഇ​വ​രു​ടെ ജീ​വി​തം. ഓ​ട്ടി​സം ബാ​ധി​ച്ച കു​ട്ടി​ക്ക് ത​ണു​പ്പ് അ​ധി​ക​മ​ടി​ച്ചാ​ൽ ബു​ദ്ധി​മു​ട്ടേ​റും. എ​ന്നി​ട്ടും കൂ​ര​യി​ൽ നി​ല​ത്തു പാ​യ വി​രി​ച്ചാ​ണ് കു​ട്ടി​യെ കി​ട​ത്തു​ന്ന​ത്.

വീ​ടി​ന് പ​ല​വ​ട്ടം അ​പേ​ക്ഷി​ച്ചെ​ങ്കി​ലും ഫ​ലം ഉ​ണ്ടാ​യി​ല്ലെ​ന്ന് ഓ​മ​ന പ​റ​യു​ന്നു. മ​ക​ൾ രോ​ഗി​യാ​ണെ​ന്ന് ക​ണ്ട​തോ​ടെ ഭ​ർ​ത്താ​വ് ഉ​പേ​ക്ഷി​ച്ച​താ​ണ് ഓ​മ​ന​യെ. അ​ധി​കാ​രി​ക​ൾ ത​ങ്ങ​ളു​ടെ ദു​രി​ത​ത്തി​ലേ​ക്ക് ഇ​നി​യെ​ങ്കി​ലും ക​ണ്ണു​തു​റ​ക്ക​ണ​മെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ അ​പേ​ക്ഷ.

Latest News

Up